20 റൂട്ടുകളില്‍ പകരം സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ; 200 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്; കൂടുതല്‍പേരും മലയാളികള്‍
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ സര്‍വീസ് നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ എയര്‍ ഇന്ത്യയുടെ നീക്കം. 20 റൂട്ടുകളിലാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. യാത്ര റദ്ദാക്കപ്പെടുകയോ മൂന്ന് മണിക്കൂര്‍ കൂടുതല്‍ വൈകുകയോ ചെയ്താല്‍ ടിക്കറ്റിന്‍റെ മുഴവന്‍ തുകയും തിരികെ നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
അതേസമയം അപ്രതീക്ഷിത സമരം നടത്തിയ 200 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായും സൂചനയുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികള്‍ ആണെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തത്. ഇതോടെ 90 സര്‍വീസുകള്‍ മുടങ്ങുകയും യാത്രക്കാര്‍ പ്രതിസന്ധിയിലാകുകയും ചെയ്തു.
ജീവനക്കാര്‍ സമരത്തിലായതിനാല്‍ ഇന്ന് 85 സര്‍വീസുകള്‍ ആണ് റദ്ദാക്കേണ്ടി വന്നത്. 285 സര്‍വീസുകളാണ് ഇന്ന് നടത്താന്‍ ഇരുന്നത്. 20 റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതോടെ ഒരാഴ്ചത്തെക്കുള്ള യാത്രകളാണ് നിലവില്‍ പുനഃക്രമീകരിച്ചത്.
ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇതിന്റെ ആസ്ഥാനം കേരളത്തിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here