വിമാനത്തിലെ കുഴപ്പക്കാരെ നിയന്ത്രിക്കാന്‍ നിയമഭേദഗതി ആകാമെന്ന് സുപ്രീം കോടതി; പരിഗണിച്ചത് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച കേസിലെ ഹര്‍ജി

വിമാനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കാന്‍ നിയമഭേദഗതി ആകാമെന്ന് സുപ്രീം കോടതി. വിമാനയാത്രക്കിടെ മദ്യപിച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തിലെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം.

മദ്യലഹരിയില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചത് അച്ചടക്കലംഘനമായി കാണണമെന്ന് പരാതിക്കാരുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.കാബിന്‍ ക്രൂവിന് എതിരെയും യാത്രക്കാരി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സംഭവം ഒത്തുതീര്‍ക്കാനാണ് കാബിന്‍ ക്രൂ ശ്രമിച്ചത്. വസ്ത്രങ്ങള്‍ ഡ്രൈ ക്ലീന്‍ ചെയ്യാനും ഷൂസിന്റെ വില നല്‍കാനും ആവശ്യമായ തുക തനിക്ക് നല്‍കാന്‍ ഫോണ്‍ നമ്പര്‍ പ്രതിക്ക് നല്‍കാനാണ് കാബിന്‍ ക്രൂ ആവശ്യപ്പെട്ടതെന്നും ഹര്‍ജിയില്‍ യുവതി ചൂണ്ടിക്കാട്ടിയിരുന്നു.

എയര്‍ ഇന്ത്യയിലെ ബിസിനസ് ക്ലാസില്‍ നവംബര്‍ 26-ന് ആണ് സംഭവം. ഈ കേസില്‍ യാത്രക്കാരന്‍ ശങ്കര്‍ മിശ്ര ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായിരുന്നു. പിന്നീട് ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top