ഹോട്ടല്‍ മുറിയില്‍ എയർഹോസ്റ്റസിന് നേരേ അതിക്രമം; വലിച്ചിഴച്ചു; ആക്രമിച്ചത് ഹാങ്ങര്‍ ഉപയോഗിച്ച്

ഹോട്ടല്‍മുറിയില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസിന് നേരേ ആക്രമണം. ലണ്ടന്‍ ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലില്‍വെച്ചാണ് ആക്രമിക്കപ്പെട്ടത്. മുറിയില്‍ അതിക്രമിച്ചുകയറിയ ആള്‍ എയര്‍ഹോസ്റ്റസിനെ വലിച്ചിഴക്കുകയും ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതിയുടെ സഹപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ലണ്ടന്‍ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തി എന്നാണ് മാധ്യമ വാര്‍ത്തകള്‍.

യുവതി മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് അക്രമി എത്തിയത്. അക്രമത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹോട്ടല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള സുരക്ഷാവീഴ്ചയാണ് സംഭവിച്ചത്. തെരുവില്‍ അലയുന്ന ആളാണ്‌ ഹോട്ടലില്‍ എത്തിയത്. മുറിക്കുള്ളില്‍ വരെ അക്രമി പ്രവേശിച്ചത് ഇതിനുള്ള തെളിവുമാകുന്നു.

സംഭവത്തില്‍ എയര്‍ഇന്ത്യ നടുക്കം രേഖപ്പെടുത്തി. കൗണ്‍സിലിങ് ഉള്‍പ്പെടെ എല്ലാവിധ പിന്തുണയും ജീവനക്കരിക്ക് നല്‍കിവരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടതായും എയര്‍ഇന്ത്യ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top