വിമാനങ്ങള്‍ക്ക് നേരെയുള്ള ഭീഷണികള്‍ക്ക് ശമനമില്ല; എയര്‍ലൈന്‍സുകളുടെ യോഗം വിളിച്ച് കേന്ദ്രം

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ബോംബ്‌ ഭീഷണികളുടെ സാഹചര്യത്തില്‍ നടപടികള്‍ ആലോചിക്കാന്‍ വിവിധ വ്യോമയാന കമ്പനികളുടെ യോഗം വിളിച്ചു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ആണ് വിമാനക്കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്.

എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് കേന്ദ്രം സ്ഥിരീകരിക്കുന്നില്ല.
സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) പിന്തുടരാന്‍ സിഇഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീഷണികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

യുഎസ്, ലണ്ടന്‍, ജര്‍മനി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഐപി അഡ്രസുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സന്ദേശം അയച്ചവര്‍ വിപിഎന്‍ ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഐപി അഡ്രസുകള്‍ ശരിയാവണം എന്നില്ല. എന്തായാലും ബോംബ് ഭീഷണി നേരിടാന്‍ വിമാനക്കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയേക്കും.

നാല് വിമാനങ്ങള്‍ക്കെതിരെ ഭീഷണി സന്ദേശം അയച്ച 17കാരന്‍ കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ പിടിയിലായിരുന്നു.സുഹൃത്തിനോട് പകതീര്‍ക്കാന്‍ വേണ്ടിയാണ് ഇയാള്‍ സുഹൃത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങി ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. അതിനുശേഷവും ഭീഷണി തുടരുന്നതിലാണ് ആശങ്ക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top