യാത്രക്കാരുടെ അശ്രദ്ധ; എയർപോർട്ടുകളിൽ സുരക്ഷ പരിശോധനക്ക് നഷ്ടമാകുന്നത് പ്രതിദിനം 1200 മണിക്കൂർ
സിഗരറ്റ് ലൈറ്റർ, കത്രിക, സ്പ്രൈ, പവർ ബാങ്ക് തുടങ്ങി വിമാനത്തിനുള്ളിൽ അനുവദിനീയമല്ലാത്ത വസ്തുക്കൾ പിടിച്ചെടുക്കുന്നതിനായി സുരക്ഷാ ഏജൻസികൾക്ക് പ്രതിദിനം ചെലവാക്കുന്നത് 1250 മണിക്കൂറിൽ ഏറെ. ഇത് ഒഴിവാക്കാൻ ശക്തമായ സുരക്ഷാ മാനദണ്ഡം ഉറപ്പാക്കണമെന്ന ആവിശ്യമാണ് ഇപ്പോൾ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ഉന്നയിക്കുന്നത്. BCAS മേധാവി സുൾഫിക്കർ ഹസൻ ബിസിനസ് ടുഡേ ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വരുന്നത്. വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആൾ ബലം വിനിയോഗിക്കുന്നതിലുള്ള സമയം കണക്കിലെടുത്താണ് ഇത്. മിക്ക യാത്രക്കാരും നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തത് സുരക്ഷാ ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ യാത്രക്ക് മുൻപ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യേണ്ട സമയത്തിൽ ഇളവ് വരുത്താൻ വരെ സാധിക്കും. പരിശോധനക്ക് സമയം കൂടുതൽ എടക്കുന്നത് കൊണ്ടാണ് നിലവിൽ ആഭ്യന്തര വിമാന യാത്രകൾക്ക് 90 മിനിറ്റ് മുന്പും അന്താരാഷ്ട്ര യാത്രകൾക്ക് 3 മണിക്കൂർ മുന്പും റിപ്പോർട്ട് ചെയ്യേണ്ടി വരുന്നത്.
പിടിച്ചെടുക്കുന്നതിൽ ഹാൻഡ് ബാഗേജുകളിൽ മാത്രം, 80 ശതമാനവും നിരുപദ്രക വസ്തുക്കളാണെന്നുള്ളതാണ് അതിശയിപ്പിക്കുന്നത്. ഇതിൽ 26 ശതമാനം ലൈറ്ററുകളും 22 ശതമാനം കത്രികകളും 16 ശതമാനം കത്തികളും 14 ശതമാനം ദ്രാവക രൂപത്തിലുള്ള വസ്തുക്കളും മറ്റുമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 3300 വിമാനങ്ങളിലായി യാത്ര ചെയുന്ന 480000 യാത്രക്കാരുടെ എട്ട് ലക്ഷം ഹാൻഡ് ബാഗേജുകൾ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ദിവസേന പരിശോധിക്കുന്നുണ്ട്. ഇതിൽ ഏകദേശം അഞ്ചു ലക്ഷം സാധനങ്ങൾ ഉണ്ടാകാറുമുണ്ട്.
അതുപോലെ തന്നെ ചെക്ക് ഇൻ ബാഗേജുകളിലും 44 ശതമാനം പവർ ബാങ്കുകളും 19 ശതമാനം ലൈറ്ററുകളും 17 ശതമാനവും ബാറ്റെറികളും 11 ശതമാനം ലാപ്ടോപ്പുകളും കാണാറുണ്ട്. രണ്ടു തരം ബാഗേജുകളിലും ലൈറ്റർ അനുവദിക്കിലെങ്കിലും മറ്റ് സാധനങ്ങൾ നിർദിഷ്ട ബാഗേജുകളിൽ കൊണ്ട് പോകാവുന്നതാണ്.
ഇത്തരം വസ്തുക്കൾ ഒഴിവാക്കിയാൽ മറ്റ് ഗുരുതര സുരക്ഷാ ഭീഷണികൾ പരിശോധിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നാണ് ഇപ്പോൾ ഉള്ള വിലയിരുത്തൽ. വ്യോമയാന യാത്രികരുടെ എണ്ണം കുതിച്ചുയരുന്ന ഈ കാലത്ത്, ഏറ്റവും കൂടുതൽ പേര് ആദ്യമായി വിമാന യാത്ര ചെയ്ത രാജ്യം എന്ന നിലയിൽ ഇന്ത്യയും ഉയരുമ്പോൾ സുരക്ഷാ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ജനങ്ങളുടെ കൂടെ കടമയാണെന്ന കാര്യത്തിൽ സംശയമില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here