മുനമ്പത്ത് കലാപാഹ്വാനം നടത്തി; കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ ഡിജിപിക്ക് പരാതി

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി കലാപാഹ്വാനം നടത്തിയെന്ന് പോലീസില്‍ പരാതി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണാണ് സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ന മുനമ്പം വിഷയത്തില്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകര്‍ത്തി, സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. മുനമ്പത്തേക്ക് തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യണമെന്നും സമരക്കാരെ തിരിഞ്ഞുനോക്കാത്ത ദ്രോഹികളെ വെച്ച് പൊറുപ്പിക്കരുതെന്നും ആയിരുന്നു സുരേഷ്‌ഗോപി മുനമ്പം സമരപന്തലില്‍ എത്തി പ്രസംഗിച്ചത്.
ശബരിമലയിലെ വാവര് നട വഖഫ് ഭൂമിയാണെന്ന് പറയുന്ന കാലം വരും എന്നായിരുന്നു ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here