ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിഞ്ഞോ? സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം അറിയാനുള്ള കൗതുകം ഭൂരിഭാഗം ആളുകളിലും ഉണ്ട്. അവരുടെ സന്തോഷങ്ങളും ആഘോഷങ്ങളും മരണവും ജനനവും പോലും വാര്‍ത്തയാകുമ്പോള്‍ ചില നുണകളും സമൂഹം പടച്ചു വിടാറുണ്ട്. അങ്ങനെ ജീവിച്ചിരിക്കുന്ന എത്രയോ താരങ്ങളെ സോഷ്യല്‍ മീഡിയ കൊന്നിട്ടുമുണ്ട്, പലരുടെയും ദാമ്പത്യ ജീവിതം തകര്‍ത്തിട്ടുമുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചൂടേറിയ ചര്‍ച്ച ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ എന്നതാണ്. കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ അന്തരിച്ച പിതാവ് കൃഷ്ണരാജ് റായിയുടെ ജന്മവാര്‍ഷികം. അദ്ദേഹത്തെ ഓര്‍ത്തുകൊണ്ട് ആഷ്, മകള്‍ ആരാധ്യയ്ക്കും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. പോസ്റ്റിനു താഴെ ടണ്‍ കണക്കിന് കമന്റ്റുകളാണ് വന്നത്. അതില്‍ ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു ‘പ്രിയപ്പെട്ട ആഷ്.. എന്തുകൊണ്ടാണ് നിങ്ങള്‍ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഫോട്ടോയൊന്നും പോസ്റ്റ് ചെയ്യാത്തത്. നിങ്ങളുടെ കുടുംബ ഫോട്ടോകള്‍ വളരെ കുറവാണ്, ഇതിന് അർത്ഥം നിങ്ങള്‍ പിരിഞ്ഞുവെന്നാണോ?’ ഇതിനെ പിന്തുടര്‍ന്ന് നിരവധി കമന്റുകളാണ് വന്നത്.

പല കമന്റുകളും സത്യമാണ് എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. കാരണം അഭിഷേകിനൊപ്പമുള്ള ഫോട്ടോകള്‍ ഐശ്വര്യ പോസ്റ്റ് ചെയ്തിട്ട് കുറേക്കാലമായി. അടുത്തിടെ നടന്ന ദീപാവലി, ദസറ പാര്‍ട്ടികളില്‍ ഐശ്വര്യയെയും അഭിഷേകിനെയും ഒന്നിച്ച് കണ്ടിരുന്നില്ല. പാരീസിലെ ഫാഷന്‍ വീക്കില്‍ അടക്കം ഐശ്വര്യ എത്തിയത് മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ്.

അമിതാഭ് ബച്ചന്റെ ജന്മദിനത്തിന് എടുത്ത കുടുംബ ഫോട്ടോയില്‍ നിന്ന് ജയാ ബച്ചന്‍ അടക്കമുള്ള മറ്റ് കുടുംബ അംഗങ്ങളെ ക്രോപ്പ് ചെയ്ത് മാറ്റി ഐശ്വര്യ ചിത്രം പോസ്റ്റ് ചെയ്തതും വലിയ വാര്‍ത്തായിരുന്നു. ഇതെല്ലാം കൂട്ടിവായിച്ചാണ് അഭിഷേകുമായി ഐശ്വര്യ പിരിയുകയാണ് എന്ന അഭ്യൂഹം ശക്തമാകുന്നത്. എന്നാല്‍ ഇവയെല്ലാം കിംവദന്തികള്‍ മാത്രമാണ്, സ്ഥിരീകരണമില്ല.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2007 ലാണ് ഐശ്വര്യ റായ്, അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘ധായ് അക്ഷര്‍ പ്രേം കേ’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. തുടര്‍ന്ന് ‘കുച്ച് നാ കഹോ’, ‘ബണ്ടി ഔര്‍ ബബ്ലി’, ‘ഉംറാവു ജാന്‍’, ‘ധൂം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചു. ഐശ്വര്യയുടേതായി അവസാനം റിലീസായ ചിത്രം മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ്. ഈ ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top