‘പ്രിയപ്പെട്ട അജ്ജാ…’ പിതാവിന്റെ ഓര്‍മകളില്‍ ഐശ്വര്യ റായ്
പിതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകളുമായി ഐശ്വര്യ റായി ബച്ചന്‍. നവംബര്‍ 20നാണ് ഐശ്വര്യയുടെ പരേതനായ പിതാവ് കൃഷ്ണരാജ് റായിയുടെ ജന്മദിനം. അദ്ദേഹത്തോടൊപ്പമുള്ള ഒരു കൂട്ടം ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ഐശ്വര്യ തന്റെ പ്രിയപ്പെട്ട അജ്ജയെ ഓര്‍ത്തത്. ചിത്രങ്ങള്‍ക്കൊപ്പം പിതാവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മനോഹരമായ കുറിപ്പും ഐശ്വര്യ പങ്കുവച്ചു.
“പ്രിയപ്പെട്ട ഡാഡി- അജ്ജ, ഞങ്ങള്‍ താങ്കളെ എന്നെന്നും സ്‌നേഹിക്കുന്നു. താങ്കള്‍ ഏറെ സ്നേഹവും കരുണയും ദയയും എല്ലാം ഒത്തിണങ്ങിയ മനുഷ്യനാണ്. താങ്കളെപ്പോലെ മറ്റാരെയും എനിക്കറിയില്ല. ജന്മദിനാശംസകള്‍. ഓര്‍മകളില്‍ പ്രാര്‍ഥനകളോടെ… ഞങ്ങള്‍ താങ്കളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.”
2017 മാര്‍ച്ച് 18 ന് മുംബൈയിലെ ലീലാവതി ഹോസ്പിറ്റലില്‍ വച്ച് വാർധക്യ സഹജമായ രോഗത്തെ തുടർന്നാണ് കൃഷ്ണരാജ് റായ് മരിക്കുന്നത്. ആർമിയിൽ ബയോളജിസ്റ്റായിരുന്നു. ഐശ്വര്യ റായ് പലപ്പോഴും പിതാവിന്റെ ജന്മവാര്‍ഷികം വിവിധ സന്നദ്ധ സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി, അവിടുത്തെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിക്കാറുണ്ട്. 2018-ല്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന NGO kvssa ഫൗണ്ടേഷനൊപ്പമാണ് ഐശ്വര്യയും കുടുംബവും പിതാവിന്റെ ജന്മദിനം ആഘോഷിച്ചത്.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2 എന്നീ ചിത്രങ്ങളിലാണ് ഐശ്വര്യ റായി അവസാനമായി അഭിനയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here