ഉറച്ച സ്വരത്തിൽ ഐശ്വര്യ റായിയുടെ മറുപടി; അവൾ എന്റെ മകളാണ് !!

ഐശ്വര്യ റായിയെപ്പോലെ മകൾ ആരാധ്യ ബച്ചനും ആരാധകർ ഏറെയാണ്. ആരാധ്യ എവിടെപ്പോയാലും ക്യാമറക്കണ്ണുകൾ പിന്തുടർന്ന് എത്താറുണ്ട്. പൊതുവിടങ്ങളിൽ ഒരിക്കൽപ്പോലും അമ്മ ഐശ്വര്യയ്ക്ക് ഒപ്പമല്ലാതെ ആരാധ്യയെ കാണാൻ കഴിയാറില്ല. അവാർഡ് ദാന ചടങ്ങുകൾക്കും ഫാഷൻ വീക്കുകൾക്കും ഐശ്വര്യ എത്തുന്നുണ്ടെങ്കിൽ ഒപ്പം ആരാധ്യയും ഉണ്ടാകുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ ദിവസം അബുദാബിയിലെ യാസ് ഐലൻഡിൽ നടന്ന 2024 ലെ ഐഐഎഫ്എ ഉൽസവത്തിലും പങ്കെടുക്കാൻ മകൾക്കൊപ്പമാണ് ഐശ്വര്യ എത്തിയത്. തമിഴ് വിഭാഗത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങാനാണ് ഐശ്വര്യ എത്തിയത്. പൊന്നിയിൻ സെൽവനിലെ അഭിനയമാണ് ഐശ്വര്യയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മുതിർന്ന നടൻ നന്ദമുരി ബാലകൃഷ്ണയാണ് ഐശ്വര്യയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.

അവാർഡ് ചടങ്ങിനെത്തിയ ഐശ്വര്യയോട് മാധ്യമപ്രവർത്തകർ ആരാധ്യയെക്കുറിച്ചും ചോദിക്കാനൊരുങ്ങി. ചോദ്യങ്ങൾ ഉയർന്ന ഉടൻ തന്നെ ഐശ്വര്യ കൈ ഉയർത്തി അതിന്റെ ആവശ്യമില്ലെന്ന തരത്തിൽ പ്രതികരിച്ചു. എന്നാൽ, വീണ്ടും ഒരു റിപ്പോർട്ടർ ആരാധ്യയെക്കുറിച്ച് ചോദിച്ചു. ആരാധ്യ എപ്പോഴും നിങ്ങളോടൊപ്പമുണ്ടല്ലോ എന്ന ചോദ്യത്തിന്, അവൾ എന്റെ മകളാണ്, അവൾ എപ്പോഴും എന്നോടൊപ്പമുണ്ടാകും എന്നാണ് ഉറച്ച ശബ്ദത്തിൽ ഐശ്വര്യ കൊടുത്ത മറുപടി. ഏത് വേദിയിലും വളരെ സൗമ്യമായി മാത്രം പ്രതികരിക്കാറുള്ള ഐശ്വര്യയുടെ ഈ മറുപടി അതുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.

2007ലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011ല്‍ ഐശ്വര്യ മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തു. മകൾ ജനിച്ചതോടെ ഐശ്വര്യ സിനിമകൾ ചെയ്യുന്നത് കുറച്ചു. മകളുടെ വരവിനുശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top