കമൽ-മണിരത്നം ചിത്രത്തിൽ ഐശ്വര്യയും; മലയാളതാരങ്ങളുടെ നീണ്ടനിരയുമായി ‘തഗ് ലൈഫ്’
‘പൊന്നിയിന്‍ സെല്‍വന്‍’ ഒന്നും രണ്ടും ചിത്രങ്ങള്‍ക്കുശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫി’ലും ഭാഗമാകാന്‍ ഐശ്വര്യ ലക്ഷ്മി. രാജ്കമല്‍ ഫിലിംസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, ജോജു ജോര്‍ജ്, അഭിരാമി എന്നിവര്‍ ഇതിനോടകം ‘തഗ് ലൈഫി’ന്റെ ഭാഗമാണ്. ‘പൊന്നിയിന്‍ സെല്‍വ’ന്റെ രണ്ടുഭാഗങ്ങളിലും ഐശ്വര്യ അവതരിപ്പിച്ച പൂങ്കുഴലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രൊഡക്ഷന്‍ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇപ്രകാരമാണ്:
“വീണ്ടും എന്റെ ഗുരുവിനൊപ്പം. എന്നെ ഇവിടെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി. ഞങ്ങളുടെ രംഗരായ ശക്തിവേല്‍ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.”
മൂന്നു പതിറ്റാണ്ടിനു ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്‍’ ആണ് ഈ കൂട്ടുകെട്ടില്‍ അവസാനം സംഭവിച്ച സിനിമ.
തൃഷ, ജയം രവി, ഗൗതം കാര്‍ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എ.ആര്‍.റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ‘തഗ് ലൈഫി’ന്റെ ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അന്‍പറിവ് എന്നിവരാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here