രാഹുൽഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് അജയ് റായ്
August 18, 2023 11:43 AM

2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. പ്രിയങ്ക വാരാണസിയിൽ മത്സരിച്ചേക്കും. രാഹുൽഗാന്ധി നിലവിൽ വയനാട് എംപിയാണ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ മത്സരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.
രാഹുൽ ഗാന്ധി വയനാട്ടിൽ തുടരുമോ തിരുവന്തപുരത്തേക്ക് മാറുമോ എന്ന ആശയക്കുഴപ്പം നിലനിൽകുമ്പോഴാണ് യുപിയിൽ നിന്ന് ഇങ്ങനെ ഒരു പ്രഖ്യാപനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here