ഇതാ കെപി സുരേഷ്; ‘അജയന്റെ രണ്ടാം മോഷണ’ത്തിലെ ബേസില്‍ ജോസഫ് കഥാപാത്രത്തെ പരിചയപ്പെടുത്തി ടൊവിനോ തോമസ്; ചിത്രം ഓണം റിലീസ്

ടൊവിനോ തോമസിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളില്‍ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്. ടൊവിനോയ്‌ക്കൊപ്പം കെപി സുരേഷ് എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടനും സംവിധായകനും അദ്ദേഹത്തിന്റെ ആത്മസുഹൃത്തുമായ ബേസില്‍ ജോസഫ് ആണ്. ബേസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ടൊവിനോ റിലീസ് ചെയ്തിരിക്കുന്നത്.

വൈകാരികതയുടെയും നര്‍മത്തിന്റെയും ഇടയിലെ ബാലന്‍സ് കണ്ടെത്തുന്ന ബേസില്‍ ജോസഫിന്റെ കഥാപാത്രമാണ് കെപി സുരേഷ് എന്ന് ടൊവിനോ പറയുന്നു. ഇതിനുപുറമെ ബേസിലിന്റെ ഒരു വീഡിയോയും ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു. ഷൂട്ടിങ്ങിനിടെ കായലില്‍ വള്ളത്തിലിരുന്ന് ‘വെണ്ണിലാ ചന്ദനക്കിണ്ണം’ പാടുന്ന കെപി സുരേഷിനെയാണ് അതില്‍ കാണാനാകുന്നത്. 80കളില്‍ ജീവിക്കുന്ന കഥാപാത്രത്തെയാണ് ഈ ലുക്ക് അനുസ്മരിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ ഓണത്തിന് ടൊവിനോ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ജഗദീഷ്, അജുവര്‍ഗീസ്, രോഹിണി, ഹരീഷ് ഉത്തമന്‍, നിഷാന്ത് സേട്ട്, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top