പുടിനെ കണ്ട് അജിത് ഡോവൽ; മോദി വീണ്ടും എത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് 

ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തോടനുബന്ധിച്ച് അജിത് ഡോവൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ റഷ്യൻ എംബസിയാണ് സോഷ്യൽ മീഡിയയായ എക്‌സിൽ വിവരം പങ്കുവച്ചത്. ഇരുവരും ഹസ്തദാനം കൈമാറുന്ന ചിത്രവും പോസ്റ്റു ചെയ്തിട്ടുണ്ട്.

റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കുക  ലക്ഷ്യത്തോടെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിൻ്റെ റഷ്യൻ സന്ദർശനം.പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറി. മോദിയുടെ ചരിത്രപരമായ ഉക്രെയ്ൻ സന്ദർശനം കഴിഞ്ഞ് രണ്ടര ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ റഷ്യയിലെത്തിയത്. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തിരുന്നു. ഡോവലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ബ്രിക്സ് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി അടുത്ത മാസം റഷ്യയിലെ കസാനിൽ എത്തുമെന്നാണ് പ്രതീക്ഷയെന് റഷ്യൻ പ്രസിഡൻ്റ് വ്യാഴാഴ്ച  പ്രത്യാശ പ്രകടിപ്പിച്ചു. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top