തല അജിത് ചികിത്സ തേടിയത് തലയിലെ നീർക്കെട്ടിന്; സർജറി ഇല്ല, താരം സുഖമായിരിക്കുന്നു; ഉടൻ ആശുപത്രിവിടുമെന്ന് അറിയിപ്പ്

നടന്‍ അജിത് കുമാറിന്റെ മസ്തിഷ്‌ക ശസ്ത്രക്രിയ കഴിഞ്ഞെന്ന വാര്‍ത്തകള്‍ തള്ളി അദ്ദേഹത്തിന്റെ പിആര്‍ ടീം. ചില പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത സത്യമാണെന്നും, എന്നാല്‍ ശസ്ത്രക്രിയ നടന്നിട്ടില്ലെന്നും ടീം അറിയിച്ചു.

തലയിലെ ഒരു ഞരമ്പിൽ നീര് വന്നതിനെ തുടർന്ന് അത് ചികിത്സിക്കുന്നതിനായാണ് അജിത് വൈദ്യസഹായം തേടിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് സുരേഷ് ചന്ദ്ര പറഞ്ഞു. താരം സുഖമായിരിക്കുന്നുവെന്നും ഇന്നോ നാളെയോ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“വ്യാഴാഴ്ച അജിത് സാറിനെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെവിയെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പില്‍ നീരുണ്ടെന്നും അതിന് ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ലളിതമായ ചില മെഡിക്കല്‍ നടപടിക്രമങ്ങള്‍ മാത്രമാണ് ചെയ്തത്. അജിത്ത് ഇപ്പോള്‍ സുഖമായിരിക്കുന്നു. ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മടങ്ങി. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റിയത്. ഇന്ന് രാത്രിയോ നാളെയോ ആശുപത്രി വിടാം.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top