‘കേരളത്തിന്റെ തലയും തമിഴനാട്ടിലെ തലയും’ ഒന്നിച്ച് ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റില്‍

തമിഴകത്തിന്റെ സ്വന്തം ‘തല’ അജിത്തും മലയാള സിനിമയുടെ ‘നടന വിസ്മയം’ മോഹന്‍ലാലും ഒന്നിച്ച് ദുബായിയില്‍. മോഹന്‍ലാലിന്‍റെ ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റിലാണ് അജിത്ത് സ്വകാര്യ സന്ദര്‍ശനം നടത്തിയത്. മോഹന്‍ലാലിന്‍റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

“ഡ്രീം കോംബോ”, “കേരളത്തിന്റെ തലയും തമിഴനാട്ടിലെ തലയും” തുടങ്ങിയ കമന്റുകള്‍ക്കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങള്‍. ഇരുവരും ഒന്നിച്ച് ‘എകെ 61’ എന്ന സിനിമയില്‍ അഭിനയിക്കുമെന്ന അഭ്യുഹങ്ങളുണ്ടയിരുന്നെങ്കിലും ‘തുനിവ്’ എന്ന പേരില്‍ സിനിമ റിലീസ് ചെയ്തിരുന്നു, എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല.

ഇതിനുമുന്‍പ് മരക്കാര്‍ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ അജിത്ത് മോഹന്‍ലാലിനെ സന്ദര്‍ശിച്ച വീഡിയോ വൈറലായിരുന്നു. ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ‘നേര്’, ‘വൃഷഭ’ എന്ന പാന്‍ ഇന്ത്യന്‍ സിനിമ തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രങ്ങള്‍. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’യാണ് അജിത്തിന്റെ അടുത്ത ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top