തോമസ്‌.കെ.തോമസിന്റെ ഡല്‍ഹി നീക്കങ്ങള്‍ ഫലം കണ്ടേക്കും; മന്ത്രി ശശീന്ദ്രന്‍ തെറിക്കാന്‍ സാധ്യത ഏറെ

ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്‌.കെ.തോമസ്‌ നടത്തിയ നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്ക് എന്ന് സൂചന. ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ്‌ മന്ത്രിയായേക്കും.

ബുധനാഴ്ച സന്തോഷവാർത്ത വന്നേക്കുമെന്നാണ് ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ശേഷം തോമസിന്റെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൂടി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതാണ് തോമസിന് അനുകൂലമായത്. ശരദ് പവാറിനെ കണ്ട് തോമസും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും അതൃപ്തി അറിയിച്ചിരുന്നു.

Also Read: തോമസ്‌.കെ.തോമസിന് മന്ത്രിയാകാനുള്ള വഴി അടയുന്നു; മുഖ്യമന്ത്രി കത്തിക്കുന്നത് കൂറുമാറ്റാന്‍ 100 കോടി എന്ന ആരോപണം

നിലവിലെ അന്തരീക്ഷം എതിരാണെന്ന് മന്ത്രി ശശീന്ദ്രനും മനസിലാക്കിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനത്ത് നിന്നും മാറാം എന്ന നിലപാടിലേക്ക് അദ്ദേഹവും എത്തിയിട്ടുണ്ട്.

എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗം കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്നിരുന്നു. 150 അം​ഗ എക്സിക്യൂട്ടീവിൽ പങ്കെടുത്തവരില്‍ 123 പേരും മന്ത്രിമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top