പൈലറ്റുമാരുടെ കൂട്ട രാജി: ആകാശ എയർ പ്രതിസന്ധിയിൽ, പൈലറ്റുമാർക്കെതിരെ കമ്പനി കോടതിയിൽ

ന്യൂഡൽഹി: മുംബൈ ആസ്ഥാനമായ ആകാശ എയറിൽ പൈലറ്റുമാരുടെ കൂട്ട രാജി. വിമാന സർവീസുകളെ സാരമായി ബാധിച്ച നടപടിക്കെതിരെ എയർലൈൻസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസ് പിരീഡ് അവസാനിക്കുന്നതിന് മുൻപ് രാജി വച്ചത് തികച്ചും നിരുത്തരവാദിത്തപരമാണെന്നും പൈലറ്റുമാർക്കെതിരെ നടപടി എടക്കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ 43 പൈലറ്റുമാരാണ് രാജി വച്ചത്. ഇതോടെ ഓഗസ്റ്റിൽ 600ലേറെ സർവീസുകൾ റദ്ദാക്കിയിരുന്നു. ഈ മാസം അത് 700 കടക്കുമെന്നാണ് കമ്പനി കോടതിതയെ അറിയിച്ചത്. ഫസ്റ്റ് ഓഫീസർക്ക് ആറു മാസവും ക്യാപ്റ്റനു ഒരു വർഷവുമാണ് നോട്ടീസ് കാലാവധി. 23 കോടി നഷ്ടപരിഹാരം വേണമെന്നാണ് കമ്പനിയുടെ ആവശ്യം. എന്നാൽ കമ്പനി അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സിഇഒ വിനയ് ദുബെ അറിയിച്ചു.

രാജിവച്ച പൈലറ്റുമാർ ആകാശയുടെ പ്രധാന എതിരാളികളായ എയർ ഇന്ത്യയിലേക്കാണ് പോയതെന്നാണ് വിവരം. ചെലവ് കുറഞ്ഞ വിമാനയാത്ര ഒരുക്കിയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആകാശ എയർ സർവീസ് ആരംഭിച്ചത്. മുംബൈക്കും -അഹമ്മദാബാദിനുമിടയിലാണ് കൂടുതൽ സർവീസുകളും. ഗോ എയർ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ആകാസയുടെ ഈ പ്രതിസന്ധി. നിലവിൽ രാജ്യത്തെ വിമാന സർവീസുകളുടെ ഭൂരിഭാഗവും നടത്തുന്നത് ഇൻഡിഗോയും എയർ ഇന്ത്യയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top