ആകാശ് തില്ലങ്കേരിക്കെതിരെ വീണ്ടും കാപ്പ, പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ തില്ലങ്കേരിയെ കാപ്പ ചുമത്തി മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആകാശിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടെ ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയുന്ന കാലത്ത് ജയിലറെ മർദിച്ച കേസിലാണ് ആകാശിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ജയിലറെയാണ് ആകാശ് മർദ്ദിച്ചത്. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. കഴിഞ്ഞ ഫെബ്രുവരിയിലാണു കാപ്പ നിയമപ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച്ചയാണ് ആദ്യ കാപ്പയുടെ കാലാവധി കഴിഞ്ഞ് ഇയാൾ നാട്ടിലെത്തിയത്.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top