ആര്‍എസ്എസ് സമന്വയ ബൈഠക് പാലക്കാട് തുടങ്ങി; ശതാബ്ദിവർഷാചരണം പ്രധാന അജണ്ട

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക് തുടങ്ങി. പാലക്കാട് അഹല്യ ക്യാംപസിലാണ് ബൈഠക് നടക്കുന്നത്. ആര്‍എസ്എസ് രൂപീകരണത്തിന്റെ ശതാബ്ദി വര്‍ഷമായ 2025ലെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തിന്റേയും ജനങ്ങളുടേയും ജീവിതത്തെ ശക്തമാക്കുന്ന അഞ്ചിന കര്‍മ പരിപാടിക്ക് രൂപം നല്‍കുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍എസ്എസില്‍ ചുമതലയുള്ള 90 പ്രതിനിധികളും മറ്റു സംഘടനകളുടെ ദേശീയ അധ്യക്ഷന്‍, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിമാരായ 230 പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ അഖില ഭാരതീയ സമന്വയ ബൈഠക് നടക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബലെ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെയാണ് ആര്‍എസ്എസ് ശതാബ്ദി വര്‍ഷാഘോഷം തീരുമാനിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here