അഖില്‍ സജീവ് തേനിയില്‍ പിടിയില്‍
പത്തനംതിട്ട: നിയമനത്തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ അഖില്‍ സജീവ് പിടിയില്‍. തേനിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇന്ന് വെളുപ്പിന് ഇയാളെ പിടികൂടിയത്. പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസുകളുടെ പേരിലാണ് അറസ്റ്റ്. പത്തനംതിട്ട സിഐടിയു ഓഫീസിലെ ലെവി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്.
നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ മുഖ്യ പ്രതിയായതിനാല്‍ പത്തനംതിട്ടയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന അഖില്‍ സജീവ് ഏറെ നാളായി ഒളിവിലായിരുന്നു.
നിയമനത്തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ ലെനിന്‍ ഇപ്പോഴും ഒളിവിലാണ്. അഭിഭാഷകനായ ലെനിന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ റയീസ് റിമാന്‍ഡില്‍ തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here