‘എന്‍റെ ഭാര്യ ഒരു സൂപ്പര്‍ വുമണ്‍’; ട്വിങ്കിള്‍ ഖന്നയെ അഭിനന്ദിച്ച് അക്ഷയ് കുമാര്‍

മുംബൈ: ബിരുദാനന്തര ബിരുദം നേടിയ ഭാര്യയെ അഭിനന്ദിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നാണ് ട്വിങ്കിള്‍ എംഎ ബിരുദം നേടിയത്. ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഭാര്യയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

കുടുംബ ജീവിതവും, കരിയറും, പഠനവും ഒരുമിച്ച് ഭംഗിയായി മുന്നോട്ട് കൊണ്ടുപോയ ട്വിങ്കിള്‍ ഒരു സൂപ്പര്‍ വുമണ്‍ ആണെന്നാണ് അക്ഷയ് കുമാര്‍ കുറിച്ചത്. ‘ ഞാന്‍ കുറച്ചു കൂടി പഠിച്ചിരുന്നെങ്കില്‍ നിന്നെ പ്രശംസിക്കാന്‍ മതിയായ വാക്കുകള്‍ എനിക്ക് കിട്ടിയേനെ’ എന്നും അക്ഷയ് കുമാര്‍ എഴുതിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് ട്വിങ്കിള്‍ പഠനം തുടരാന്‍ തീരുമാനിച്ചത്. ക്രിയേറ്റിവ് ആന്‍ഡ്‌ ലൈഫ് റൈറ്റിങ്ങില്‍ ആണ് എംഎ ബിരുദം നേടിയത്.

ബോളിവുഡ് താര ദമ്പതികളായിരുന്ന രാജേഷ്‌ ഖന്ന-ഡിമ്പില്‍ കപാഡിയ ദമ്പതികളുടെ മകളാണ് ട്വിങ്കിള്‍. എഴുത്തുകാരി, സിനിമ നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തയായ ട്വിങ്കിള്‍ ആദ്യകാലങ്ങളില്‍ ഹിന്ദി സിനിമയില്‍ അഭിനയിച്ചിരുന്നു. 2001ലാണ് അക്ഷയ് കുമാറിനെ വിവാഹം ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top