മനസ്സും, പൗരത്വവും ഇന്ത്യയാണ്; അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍
ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ ഇനി ഇന്ത്യ പൗരന്‍. അദ്ദേഹത്തിന് സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പൗരത്വം ലഭിച്ചിരിക്കുകയാണ്. 2019ലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി താരം അപേക്ഷിക്കുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പൗരത്വം ലഭിക്കുന്ന നടപടികള്‍ വൈകിയിരുന്നു. ട്വിറ്ററിലൂടെയാണ് തനിക്ക് പൗരത്വം ലഭിച്ച കാര്യം അക്ഷയ് കുമാര്‍ സ്ഥിരീകരിച്ചത്.
മുന്‍പ് താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം സ്വീകരിച്ചുവെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സിനിമകള്‍ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന സാധ്യത പങ്കുവച്ചത്.
ഒരുപാട് പേര്‍ അവിടെ ജോലിക്കായി പോകുന്നുണ്ട്. പക്ഷേ അവരൊക്കെ ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ്. ഇവിടെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതി. ആ സമയത്താണ് കനേഡിയന്‍ പൌരത്വത്തിന് അപേക്ഷിച്ചതും അത് ലഭിച്ചതും. എന്നാല്‍ ഇന്ത്യയില്‍ വീണ്ടും വിജയം കണ്ടെത്താനായത് തന്‍റെ മനസിനെ മാറ്റിയെന്നും അക്ഷയ് മുന്‍പ് പറഞ്ഞത്.
കനേഡിയന്‍ പൗരത്വതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് അക്ഷയ് കുമാര്‍. രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അദ്ദേഹത്തിനെതിരേ എതിരാളികള്‍ ഉപയോഗിക്കുന്ന ആയുധവും അദ്ദേഹത്തിന്റെ പൗരത്വം തന്നെയാണ്. 2011-ല്‍ തന്റെ 44-ാം വയസിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തോടൊപ്പം കാനഡയില്‍ താമസിച്ചു വരികയായിരുന്ന താരം അവിടുത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.
സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാനഡയില്‍ അധികാരത്തിലെത്തിയ കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റ് അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം സമ്മാനിക്കുകയായിരുന്നു. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാറിന്റെ ഇന്ത്യന്‍ പൗരത്വം നഷ്ടമായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here