ഭാര്യ ഫോൺ പരിശോധിക്കുന്നതിൽ പേടിയില്ല; ഒന്നും മറയ്ക്കാനില്ലെന്ന് അക്ഷയ് കുമാർ

ഭാര്യ തന്റെ ഫോൺ പരിശോധിക്കുന്നതിനെ ഭയക്കുന്നില്ലെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ”എന്റെ ഫോൺ ഭാര്യ നോക്കുന്നതിനെ ഞാൻ പേടിക്കുന്നില്ല. എന്റെ സ്റ്റാഫ് അംഗങ്ങളുടെ കയ്യിൽ എന്റെ ഫോൺ ഉണ്ടാകാറുണ്ട്. വീട്ടിലാണെങ്കിലും അത് എവിടെയെങ്കിലും കിടക്കുന്നുണ്ടാകും. ചിലപ്പോൾ ചാർജിങ്ങിലായിരിക്കും. എന്റെ ഫോണിൽ മറയ്ക്കാൻ ഒന്നുമില്ല,” ന്യൂസ് 18 നു നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.

വിവാഹത്തെക്കുറിച്ച് എന്തെങ്കിലും ടിപ്സ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോയെന്നും നടനോട് അഭിമുഖത്തിൽ ചോദിക്കുകയുണ്ടായി. “ഞാൻ ആർക്കും ഒരു ടിപ്സും നൽകാൻ ആഗ്രഹിക്കുന്നില്ല. ഓരോരുത്തരും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പഠിക്കണം. വിവാഹം ജീവിതത്തിലെ മനോഹരമായൊരു സംഗതിയാണ്,” അക്ഷയ് വ്യക്തമാക്കി.

അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹിതരായിട്ട് 23 വർഷത്തോളമായി. ഇരുവരും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ്. ആരവ്, നിതാര എന്നീ രണ്ടു മക്കളാണ് ദമ്പതിമാർക്കുള്ളത്. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഖേൽ ഖേൽ മേം. ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസ് ചെയ്യുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top