അക്ഷയ് കുമാറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് ഹൊറര്‍ ഫാന്റസി കോമഡിയെന്ന് സംവിധായകന്‍; കഥ പറയുക ബ്ലാക്ക് മാജിക് പശ്ചാത്തലത്തിൽ

ബോളിവുഡിന് ധാരാളം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ എന്നിവരുടേത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ആയ റാംജി റാവു സ്പീക്കിങ്ങിന്റെ ഹിന്ദി റീമേക്ക് ഹേരാ ഫേരി, മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ഭൂല്‍ ഭുലയ്യ തുടങ്ങിയവ ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള തന്റെ ഡോക്യു സീരീസിന്റെ ജോലികള്‍ പൂര്‍ത്തിയായെന്നും അടുത്തത് അക്ഷയ് കുമാറിനൊപ്പമുള്ള ബോളിവുഡ് ചിത്രമാണെന്നും സംവിധായകന്‍ പറയുന്നു. ഏക്ത കപൂര്‍ നിര്‍മിക്കുന്ന ചിത്രം ഹൊറര്‍ ഫാന്റസി കോമഡി ജോണറിലാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“രാമക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഡോക്യു സീരീസ് ഇപ്പോള്‍ പൂര്‍ത്തിയായി. അക്ഷയോടൊപ്പമുള്ള ഏക്ത കപൂര്‍ നിര്‍മിക്കുന്ന സിനിമയാണ് ഇനി വരാനുള്ളത്. നര്‍മം കലര്‍ന്ന ഒരു ഹൊറര്‍ ഫാന്റസി ചിത്രമായിരിക്കും ഇത്. ഭൂല്‍ ഭുലയ്യ ഒരു സൈക്കളോജിക്കല്‍ ത്രില്ലറായിരുന്നു. എന്നാല്‍ പുതിയ സിനിമയില്‍ പറയുന്നത് ഇന്ത്യയില്‍ നിലനിന്നിരുന്ന പഴയ അന്ധവിശ്വാസമായ ബ്ലാക്ക് മാജിക്കിനെക്കുറിച്ചായിരിക്കും. ഇതിന്റെ പശ്ചാത്തലത്തിലുള്ള ഫാന്റസി ചിത്രം. അക്ഷയോടൊപ്പമുള്ള സിനിമകള്‍ എപ്പോഴും സന്തോഷമാണ്,” പ്രിയദര്‍ശന്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top