അക്ഷയ് കുമാറിന്റെ ‘വെൽക്കം 3’ ഷൂട്ടിംഗ് നിർത്തിവെച്ചു

അക്ഷയ് കുമാർ നായകനായി എത്തുന്ന ഹിന്ദി ചിത്രം ‘വെൽക്കം 3’ ഷൂട്ടിംഗ് നിർത്തിവെച്ചു. രണ്ടുദിവസം മുന്നേ ആണ് ചിത്രീകരണം ആരംഭിച്ചത്.
കുടിശ്ശിക നൽകാത്തതിന്റെ പേരിൽ സിനിമയുടെ ചിത്രീകരണം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് നിർത്തിവെച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.

സംവിധായകൻ അനീസ് ബിസ്മി ഫെഡറേഷൻന് നൽകാനുള്ള രണ്ടു കോടിയോളം രൂപ നിർമ്മാതാവ് ഫിറോസ് നാദിയാവാല തീർത്തു നൽകണമെന്നാണ് ആവശ്യം. താരങ്ങളായ അക്ഷയ്കുമാർ ദിഷാ പഠാണിയുൾപ്പെടെയുള്ളവർക്ക് ഇക്കാര്യം ഉന്നയിച്ച് ഫെഡറേഷൻ കത്തയച്ചിട്ടുണ്ട്.

അനീസ് ബസ്‌മി സംവിധാനം ചെയ്‌ത ‘വെൽക്കം’ 2007 ലെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം പതിപ്പ് ‘വെൽക്കം ബാക്കും’ വൻ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ‘വെൽക്കം ടു ദി ജംഗിൾ’ (വെൽക്കം 3 അടുത്ത വർഷം തിയേറ്ററുകളിൽ എത്തുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top