റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ പ്രഹരം; അറബ് ക്ലബ് ചാമ്പ്യന്‍സ് കിരീടം അല്‍ നസറിന്

അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് സ്വന്തമാക്കി അല്‍ നസർ. ക്രിസ്റ്റിയാനോ റൊണള്‍ഡോയുടെ മികവിൽ, അല്‍ ഹിലാലിനെ 2-1 ന് തകര്‍ത്താണ് അല്‍ നസര്‍ കിരീടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ക്രിസ്റ്റിയാനോ ഇരട്ട ഗോളുകളാണ് നേടിയത്. എക്സ്ട്രാ ടൈമിലാണ് റൊണാള്‍ഡോ വിജയ ഗോള്‍ നേടിയത്. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ ക്രിസ്റ്റിയാനോ ആണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.

ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അല്‍ നസര്‍ താരമായി റൊണാള്‍ഡോ. കൂടാതെ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുല്‍ ഹെഡഡ് ഗോള്‍ സ്വന്തമാക്കുന്ന കളിക്കാരനായി ഇതോടെ ക്രിസ്റ്റിയാനോ. ഗേര്‍ഡ് മുള്ളറെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ നേട്ടം സ്വന്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top