ഇന്ത്യയിൽ ‘ഖിലാഫത്ത്’ സൃഷ്ടിക്കണം; അൽ ഖ്വയ്ദ മാതൃകയിൽ സംഘടന; അറസ്റ്റുകൾ തുടങ്ങി
അൽ ഖ്വയ്ദയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന തീവ്രവാദ സെല്ലിൻ്റ പ്രവർത്തനം തകർത്തതായി ഡൽഹി പോലീസ്. ഇന്ത്യയ്‌ക്കുള്ളിൽ ‘ഖിലാഫത്ത്’ (ഖലീഫയുടെ പ്രതിനിധി വഴിയുളള മുസ്ലിം ഭരണം) സ്ഥാപിക്കുക ആയിരുന്നു ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. അതിനായി ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സംഘം തയ്യാറെടുക്കുന്നതിന് ഇടയിലാണ് 14 പേർ പിടിയിലാവുന്നത്. റാഞ്ചിയിലുള്ള ഡോ. ഇഷ്തിയാക് എന്നയാളാണ് നേതാവെന്നും പോലീസ് അറിയിച്ചു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽവച്ച് ആയുധ പരിശീലനം ഉൾപ്പെടെ ഈ സംഘം നടത്തിയിരുന്നു. രാജസ്ഥാനിലെ ഭിവാഡിയിൽ ആയുധപരിശീലനം നടത്തുന്ന ആറ് പേരെയും ഉത്തർപ്രദേശിൽ നിന്നും ജാർഖണ്ഡിൽ നിന്നുമായി എട്ട് പേരെയുമാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻ്റലിജൻസ് വിഭാഗം നൽകിയ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ പോലീസ് സേനകൾ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടുന്നത്.
പരിശോധനയില്‍ തീവ്രവാദ പ്രവർത്തനങ്ങൾക്കായി എത്തിച്ച തോക്കുകളും സ്ഫോടകവസ്തുക്കളും ലഘുലേഖകളും കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും റെയ്ഡുകൾ തുടരുന്നതിനാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഡൽഹി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here