ഭാര്യയുടെ ആത്മഹത്യയ്ക്ക് പിറകെ ഭര്‍ത്താവും ജീവനൊടുക്കി; അനാഥമായി രണ്ട് കുഞ്ഞുങ്ങള്‍

പ്രണയവിവാഹം ദുരന്തമായപ്പോള്‍ ജീവന്‍ നഷ്ടമായത് യുവദമ്പതികള്‍ക്ക്. ഭാര്യ റോസ് (21) ആത്മഹത്യ ചെയ്തതിന്റെ മനോവിഷമത്തില്‍ ഭര്‍ത്താവ് ഇമ്മാനുവൽ (29) ആശുപത്രിയിലെ എക്സ്റേ റൂമിലാണ് തൂങ്ങിമരിച്ചത്. ഇരുവരും മരണത്തെ പുല്‍കിയതോടെ അനാഥരായത് ഒന്നര വയസും 28 ദിവസം പ്രായവുമുള്ള രണ്ട് കുട്ടികളാണ്. ആലങ്ങാടാണ് നാട്ടുകാരെയും ബന്ധുക്കളെയും നടുക്കിയുള്ള ഇരട്ട ആത്മഹത്യകള്‍ നടന്നത്.

മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം. പ്രണയിച്ച് വിവാഹം കഴിച്ചതിനാല്‍ റോസിന്റെ കുടുംബം ഇവരെ പിന്തുണച്ചില്ല എന്നാണ് പുറത്തുവരുന്ന വിവരം. ദമ്പതികള്‍ തമ്മില്‍ വഴക്ക് കൂടുതലും. എല്ലാവരോടും പോയി പ്രശ്നമുണ്ടാക്കുന്ന ഇമ്മാനുവേലിന്റെ പെരുമാറ്റത്തില്‍ റോസ് അസ്വസ്ഥയായിരുന്നു. ഇനി ഇത്തരം വഴക്കുണ്ടാക്കിയാല്‍ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിയും മുഴക്കിയിരുന്നു.

ശനിയാഴ്ച വൈകീട്ടാണ് റോസ് ആത്മഹത്യ ചെയ്തത്. മഞ്ഞുമ്മലിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് എക്സ്റേ റൂമില്‍ കയറി ഇമ്മാനുവേലും ജീവനൊടുക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top