‘രണ്ടര ദിവസമായി കുഞ്ഞ് എവിടെപ്പോയി എന്നറിയില്ല’; പൊട്ടിക്കരഞ്ഞ് ഐശ്വര്യയുടെ അമ്മ
കൊല്ലം ആലപ്പാട് നിന്നും കാണാതായ പെണ്‍കുട്ടി ഐശ്വര്യക്ക് വേണ്ടി അന്വേഷണം തുടരുന്നു. രണ്ട് ദിവസം മുന്‍പാണ് വീട്ടില്‍ നിന്നും പിണങ്ങിപ്പോയത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ കയറിയാണ് പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ലിഫ്റ്റ് ചോദിച്ചാണ് സ്കൂട്ടറില്‍ കയറിയത്.
ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. “ഞാന്‍ ജോലിക്ക് പോയതായിരുന്നു. പത്തരയ്ക്ക് വീട്ടിലേക്ക് വിളിച്ചു. മകള്‍ ഫോണ്‍ എടുത്തില്ല. അടുത്ത വീട്ടില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ ആളില്ലെന്ന് അവര്‍ പറഞ്ഞു. പതിനൊന്ന് മണിക്ക് ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് ഇതുവരെ ഫോണ്‍ ഓണ്‍ ആയിട്ടില്ല. രണ്ടര ദിവസമായി എന്റെ കുഞ്ഞ് എവിടെപ്പോയി എന്നറിയില്ല.” – മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഷീജ പറഞ്ഞു.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബന്ധുവീടുകള്‍ ഉള്‍പ്പെടെ കുട്ടി പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ എല്ലാം കേന്ദ്രീകരിച്ചാണ് അന്വേഷണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here