പതിമൂന്നുകാരന്‍റെ ആത്മഹത്യയില്‍ മൂന്ന് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു; ആത്മഹത്യാപ്രേരണ ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

ആലപ്പുഴ: പതിമൂന്നുകാരന്‍ പ്രജിത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ അധ്യാപകര്‍ക്കാണ് സസ്പെന്‍ഷന്‍. കേസില്‍ ഇടപെട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇന്ന് അധ്യാപകരുടെ മൊഴി എടുക്കും. പ്രജിത്തിന്‍റെ സഹപാഠികളുടെ മൊഴി പോലീസ്‌ നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിശദ അന്വേഷണത്തിനായി ബാലാവകാശ കമ്മീഷന്‍ എസ്‌പിയോട് നിര്‍ദ്ദേശിച്ചു. ആത്മഹത്യാപ്രേരണ ഉണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

കാട്ടൂര്‍ സ്വദേശി എ.പി.മനോജിന്‍റെ മകന്‍ പ്രജിത്ത് ആണ് ഫെബ്രുവരി 15ന് സ്കൂള്‍ വിട്ടുവന്നശേഷം സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍ ആത്മഹത്യ ചെയ്തത്. പ്രജിത്തിന്റെ മരണം അധ്യാപകരുടെ മാനസിക പീഡനം മൂലമാണെന്ന് കുട്ടിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. മരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തിയിരുന്നു.

ജീവനൊടുക്കിയ ദിവസം പ്രജിത്ത് സ്കൂളില്‍ സഹപാഠിക്ക് തലകറക്കം ഉണ്ടായതിനെതുടര്‍ന്ന് വെള്ളം കുടിക്കാന്‍ കൂടെ പോയിരുന്നു. ഇരുവരെയും ക്ലാസില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് അധ്യാപിക സ്റ്റാഫ് റൂമില്‍ വിവരം അറിയിക്കുകയും സ്കൂളില്‍ പൊതുഅറിയിപ്പ് നല്‍കുകയും ചെയ്തു. വെള്ളം കുടിക്കാന്‍ പോയതാണെന്ന് വിശ്വസിക്കാത്ത അധ്യാപിക ഇവരെ മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് അധിക്ഷേപിച്ചു. പോക്കറ്റുകള്‍ പരിശോധിച്ച് ‘നീ ഓക്കെ കഞ്ചാവ് ആണോ’എന്ന് ചോദിച്ചു. ഇതില്‍ പ്രജിത്തിന് വളരെയധികം മനോവിഷമം ഉണ്ടായതായി പറയുന്നു.

മറ്റ് അധ്യാപകര്‍ വന്ന് ചോദ്യം ചെയ്യുകയും ചൂരലുകൊണ്ട് അടിക്കുകയും ചെയ്തു. സ്കൂള്‍ വിട്ടശേഷം ബസ്സ്റ്റോപ്പില്‍ അധ്യാപകര്‍ ആരെങ്കിലും ഉണ്ടോ എന്ന് പേടിയോടെ പ്രജിത്ത് ചോദിച്ചെന്ന് സഹപാഠി പറഞ്ഞതായും പരാതിയില്‍ ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top