കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു
ആലപ്പുഴയില്‍ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. കളർകോടുവച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തുനിന്ന് വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാറുമാണ് കൂട്ടിയിടിച്ചത്.
വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാര്‍ഥികളായ ശ്രീദീപ്, മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ, ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. കാറിൽ പന്ത്രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here