തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു; കടിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞില്ല

ആലപ്പുഴ ചേർത്തലയില്‍ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളിയിലെ ലളിത (63) യാണ് മരിച്ചത്.

ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. എന്നാൽ ചികിത്സ തേടിയില്ല. പേവിഷബാധയുടെ ലക്ഷണങ്ങൾ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ലളിതയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീതി പടര്‍ന്നിട്ടുണ്ട്. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കി. പ്രദേശത്തെ നാല്‍പതോളം തെരുവുപട്ടികള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top