സിപിഎം പ്രവർത്തകൻ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം ആലപ്പുഴയിൽ
March 6, 2024 1:29 AM

ആലപ്പുഴ: എൽഡിഎഫ് തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍. സിഐടിയു അംഗമായ അനിൽകുമാറിനെ (50)യാണ് മരിച്ച നിലയില്‍ കണ്ടത്.
ചൊവ്വാഴ്ച ഉച്ചയോടെ എഎൻ പുരം വിളഞ്ഞൂർ ക്ഷേത്രത്തിനു വടക്കുവശത്തുള്ള ബൂത്ത് കമ്മിറ്റി ഓഫിസിലാണ് സംഭവം. സിന്ധുവാണ് അനിൽകുമാറിന്റെ ഭാര്യ മക്കൾ: ആതിര, ആരതി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ബുധനാഴ്ച.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here