അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

ആലപ്പുഴയില്‍ പതിനാറുകാരിയായ സഹപാഠിയെ പീഡിപ്പിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി. എഎന്‍ പുരം സ്വദേശി ശ്രീശങ്കറാണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലുമുള്ളയാളാണ് ശ്രീശങ്കര്‍. സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മര്‍ദിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താക്കീത് നല്‍കി വിടുകയായിരുന്നു. പിനെട്ട് വയസ് തികഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് സഹപാഠിയെ ശ്രീശങ്കര്‍ വീട്ടിലെത്തിച്ചത്. പിന്നാലെ പീഡിപ്പിക്കുകയായിരുന്നു. ശ്രീശങ്കര്‍ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ വിവരം അരിയിച്ചത് അനുസരിച്ച് പോലീസ് എത്തുന്നതിന് മുമ്പ് തന്നെ പീഡനം നടന്നിരുന്നു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിസോധന നടത്തിയ ശേഷമാണ് ശ്രീശങ്കരിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top