15കാരന്റെ ആത്മഹത്യയില്‍ പോലീസിനെതിരെ ബന്ധുക്കള്‍; നവരംഗിനെ ജയിലിലാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് പരാതി

ആലപ്പുഴ: പറവൂരിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ബന്ധുക്കളുടെ പരാതി. പട്ടണക്കാട് കൊച്ചുതറ ജെയ്‌നാഥന്റെ മകൻ നവരംഗ് (15) തൂങ്ങി മരിക്കാന്‍ കാരണം പോലീസിന്റെ സമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്.

ചാവടിയിലെ ട്രസ്റ്റിന്റെ ആംബുലൻസ് നവരംഗും സുഹൃത്തുക്കളും ചേർന്ന് എടുത്തുകൊണ്ട് പോയിരുന്നു. പിന്നീട് ആംബുലൻസ് തിരികെ കൊണ്ടിടുകയും ചെയ്‌തു.ആംബുലന്‍സ് കാണാതായതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോള്‍ ജയിലിലാക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായും നവരംഗിന്റെ ബന്ധുക്കൾ പരാതിയിൽ പറയുന്നു.

പരീക്ഷ കഴിഞ്ഞു സ്റ്റേഷനിൽ കുട്ടിയെ എത്തിക്കാമെന്ന് മാതാവ് പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ലെന്നാണ് ആരോപണം. സ്റ്റേഷനിലെത്തിയില്ലെങ്കിൽ അച്ഛനെ കസ്റ്റഡിയിലെടുക്കുമെന്ന് കുത്തിയതോട് പോലീസ് നവരംഗിന്റെ ഫോണിൽ വിളിച്ചുപറഞ്ഞു. ഇതേ തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്. ‌ബാലാവാകശ കമ്മിഷനും പരാതി സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ ആംബുലൻസ് എടുത്തു കൊണ്ടുപോകുന്നതിനു മുൻപ് പ്രദേശത്തുനിന്നു സ്‌കൂട്ടർ മോഷണം പോയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നവരംഗിനോട് സ്റ്റേഷനിലെത്താൻ പറയുക മാത്രമാണ് ഉണ്ടായതെന്നാണ് പോലീസിന്റെ വാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top