സിനിമകളെക്കുറിച്ച് രാജമൗലി ആലിയ ഭട്ടിന് നല്‍കിയ ടിപ്പ്; സംഭവം ക്ലിക്കായെന്ന് താരം; ‘സിനിമയുടെ വിജയത്തെക്കാള്‍ മുഖ്യം ജോലിയോടുള്ള സ്‌നേഹം’
ഓസ്‌കര്‍ വേദിവരെ എത്തിയ എസ്.എസ്. രാജമൗലിയുടെ സിനിമയാണ് ആര്‍ആര്‍ആര്‍. ഗസ്റ്റ് റോളിലെങ്കിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ബോളിവുഡ് താരം ആലിയ ഭട്ടും ചിത്രത്തില്‍ ഉണ്ടായിരുന്നു. ആലിയയെ സംബന്ധിച്ചിടത്തോളം രാജമൗലി ചിത്രം പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു എന്നാണ് മനസിലാകുന്നത്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ആലിയ ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെപ്പറ്റി രാജമൗലിയുടെ വാക്കുകളാണ് ആലിയ പങ്കുവച്ചത്.
“കരിയറിന്റെ തുടക്കത്തില്‍, ഈ ലോകത്ത് ഏറ്റവും സ്‌നേഹിക്കപ്പെടുന്ന വ്യക്തിയാകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പ്രത്യേകിച്ച് ഞാന്‍ ചെയ്യുന്ന സിനികളിലൂടെയും കഥാപാത്രങ്ങളിലൂടെയും. എന്റെ സിനിമകള്‍ എപ്പോഴും കീറിമുറിക്കപ്പെടുന്നതിനാല്‍ ഞാന്‍ എസ്. എസ്. രാജമൗലിയോടു ചോദിച്ചു എത്തരം സിനിമകളാണ് ഞാന്‍ തിരഞ്ഞെടുക്കേണ്ടതെന്ന്. അദ്ദേഹം പറഞ്ഞു, ‘ഏതു സിനിമ ചെയ്താലും സ്‌നേഹംത്തോടെ ചെയ്യൂ’ എന്ന്. കാരണം സിനിമ നല്ലതല്ലെങ്കില്‍ പോലും, നിങ്ങള്‍ ചെയ്യുന്ന ജോലിയോടുള്ള സ്‌നേഹം നിങ്ങളുടെ കണ്ണുകളില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. അതുമായാണ് അവര്‍ കണക്ട് ചെയ്യുക. കാരണം ഈ ലോകത്ത് സ്‌നേഹത്തെക്കാള്‍ വലലുതായി മറ്റൊന്നുമില്ല. ഇന്ന് ഞാന്‍ ആളുകളെ കാണുമ്പോള്‍ അവരെന്റെ സിനിമകളെക്കുറിച്ച് എന്നോട് സംസാരിക്കുന്നു. അവര്‍ക്ക് എന്നെയും എനിക്ക് അവരെയും അറിയാമെന്ന് തോന്നാറുണ്ട്,” ആലിയ പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആലിയ ഭട്ട്. അഭിനയത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും ബോളിവുഡിലെ ജനപ്രിയ താരം എന്നതിലുപരി, മികച്ച അഭിനേത്രി എന്ന നിലയിലേക്കും ആലിയ ഉയര്‍ന്നു വന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കാത്യാവാഡി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ആലിയ സ്വന്തമാക്കി. ജിഗ്രയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കത്രിന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പം ആലിയ അഭിനയിക്കുന്ന ജീ ലെ സാരയും അണിയറയില്‍ ഒരുങ്ങുകയാണ്.
അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും ആലിയ സാന്നിധ്യമറിയിച്ചു. ആലിയ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ പോച്ചര്‍ എന്ന വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ മികച്ച പ്രതികരണങ്ങളോടെയാണ് സ്ട്രീമിങ് തുടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here