വിവാഹമോചിതയായ മുസ്ലീം വനിതക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; എല്ലാ സ്ത്രീകള്‍ക്കും അവകാശമെന്ന് സുപ്രീം കോടതി

വിവാഹമോചിതയായ മുസ്ലിം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ജീവനാംശം നല്‍കാനാവില്ലെന്ന് കാണിച്ച് വിവാഹ മോചിതനായ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ 125 ആം വകുപ്പ് പ്രകാരം വിവാഹ മോചനം നേടിയ മുസ്ലിം ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതി വിധിച്ചത്.

വിവാഹിതരായവര്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും ജീവനാംശത്തിന് തുല്യ അവകാശമുണ്ടെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. സിആര്‍പിസി 125 പ്രകാരമുള്ള ഹര്‍ജി കോടതിയില്‍ തീരുമാനമാകാതെ നില്‍ക്കുമ്പോഴും വിവാഹമോചനം നേടിയ മുസ്ലിം വനിതക്ക് മുസ്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ നിയമം 2019 പ്രകാരം തന്നെ പരിഹാരം കാണാന്‍ വ്യവസ്ഥയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top