ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഡബിൾസ് ടീമുകള്‍ പ്രീ ക്വാർട്ടറിൽ; സാത്വിക്-ചിരാഗ് സഖ്യം രണ്ടാം റൗണ്ടില്‍ ഇന്നിറങ്ങും
ബർമിങ്ഹാം: യു.കെയിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം പ്രീ ക്വാർട്ടറിൽ കടന്നു. ഇന്തോനേഷ്യൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് ഇരുവരും മത്സരത്തിന് ഇറങ്ങിയത്. രണ്ടാം റൗണ്ടില്‍ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ ഇന്ന് ചൈനീസ് താരങ്ങളെ നേരിടും.
വനിത ഡബിൾസിൽ അശ്വിനി പൊന്നപ്പയും ടനീഷ ക്രാസ്റ്റോയും പ്രീ-ക്വാട്ടറിൽ കടന്നിട്ടുണ്ട്. ഹോങ് കോങ് താരങ്ങളെ പരാജയപ്പെടുത്തിയാണ് ഇരുവരും പ്രീ ക്വാർട്ടറിൽ കടന്നത്. 21-13, 21-18 എന്നിങ്ങനെയാണ് സ്കോർ. ചൈനീസ് താരങ്ങളാണ് പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി.
ഇന്നലെ നടന്ന വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധു പ്രീ ക്വാർട്ടറിൽ കടന്നിരുന്നു. ആദ്യ റൗണ്ട് മത്സരത്തിൽ ജർമനിയുടെ യിവോണ്‍ ലി ആയിരുന്നു സിന്ധുവിന്റെ എതിരാളി. രണ്ടാമത്തെ ഗെയിം തുടങ്ങുന്നതിന് മുൻപ് ജർമൻ താരം കളിയിൽ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്നം കാരണമാണ് പിന്മാറ്റം. ഇതോടെയാണ് സിന്ധു പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. രണ്ട് പ്രാവശ്യം ഒളിമ്പിക് മെഡൽ നേടിയ താരമാണ് പി.വി സിന്ധു. സിംഗിൾസിൽ എച്ച്.എസ് പ്രണോയ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെല്ലാം നിരാശപ്പെടുത്തിയിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here