ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്, ലക്ഷ്യസെൻ ക്വാർട്ടറിൽ; പി.വി സിന്ധു ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾക്ക് നിരാശ

ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഡെന്മാർക്കിന്റെ ആൻഡേഴ്സ് ആന്റൺസെന്നിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. 24-22, 11-21, 21-14 എന്നിങ്ങനെയാണ് സ്കോർ. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ലീയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി.

അതേസമയം വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ കാണാതെ പുറത്തായി. കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടിയിരുന്നു എന്ന് സിന്ധു മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പുരുഷ വനിതാ ഡബിൾസിൽ ഉൾപ്പെടെ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. വനിതാ ഡബിൾസിൽ ഇന്ത്യൻ സഖ്യം അശ്വിനി പൊന്നപ്പ – ടനീഷ ക്രാസ്റ്റോയും പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവും ക്വാർട്ടർ ഫൈനൽ യോഗ്യത നേടാതെ പുറത്തായി. 2024 പാരീസ് ഒളിമ്പിക്സിൽ യോഗ്യത നേടാൻ ഈ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന പോയിന്റ് സഹായകമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top