കാശ്മീരി ഹിന്ദുക്കളെ ബിജെപി വഞ്ചിച്ചു; പണ്ഡിറ്റുകളുടെ സംഘടന കോൺഗ്രസിൽ ലയിച്ചു; തങ്ങളുടെ ദുരിതം സംഘപരിവാർ വിറ്റ് കാശാക്കിയെന്ന് AIKHF

ജമ്മു: ബിജെപിയുമായി അടുത്ത ബന്ധം പുലർത്തിയ കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ ഓൾ ഇന്ത്യ കശ്മീരി ഹിന്ദു ഫോറം (AIKHF) കോൺഗ്രസിൽ ലയിച്ചു. കാശ്മീരിലെ ഹിന്ദുക്കളായ തദ്ദേശിയരിൽ ബഹുഭൂരിപക്ഷവും കാശ്മീരി പണ്ഡിറ്റുകളെന്നാണ് അറിയപ്പെടുന്നത്. ബിജെപി തങ്ങളെവച്ച് വിലപേശുകയും രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും സംഘടനയുടെ പ്രസിഡൻ്റ് രത്തൻ ലാൽ ഭാൻ ആരോപിച്ചു.

1998ലാണ് എഐകെഎച്ച്എഫ് രൂപീകരിച്ചത്. കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ വിഢികളാക്കുകയായിരുന്നു. തീവ്രവാദി അക്രമത്തിനിരയായി നാടുവിടേണ്ടി വന്ന കാശ്മിരി പണിറ്റുകളുടെ പുനഃരധിവാസം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചാണ് ബിജെപി 2014ലും 2019 ലും തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നത്. പക്ഷേ, പണ്ഡിറ്റുകളുടെ ക്ഷേമത്തിനും പുനഃരധി വാസത്തിനുമായി കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കാശ്മീരി പണ്ഡിറ്റായിരുന്നു. നെഹ്റു കുടുംബവും കോൺഗ്രസും കാശ്മീരി പണ്ഡിറ്റുകളോട് എല്ലാ കാലത്തും കാരുണ്യത്തോടെയാണ് പെരുമാറിയിരുന്നതെന്ന് രത്തൻ ലാൽ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്ന പ്രതീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. നാല് ലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകളാണ് നാട് വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തത്.

2014ലെയും 2019 ലേയും പ്രകടനപത്രികകളിൽ കാശ്മീരി പണ്ഡിറ്റുകളെ പുന:രധിവസിപ്പിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നല്കുന്ന ഭരണഘടന യുടെ 370 ആം വകുപ്പ് 2019 ഓഗസ്റ്റ് 5 ന് പാർലമെൻ്റ് ഭേദഗതി ചെയ്തിരുന്നു. ദേദഗതി പാസായിട്ട് നാല് കൊല്ലം കഴിഞ്ഞിട്ടും പണ്ഡിറ്റുകൾക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് മറ്റൊരു സംഘടനയായ റെക്കൺസിലിയേഷൻ, റിട്ടേൺ ആൻ്റ് റി – ഹാബിറ്റേഷൻ ഓഫ് കാശ്മീരി പണ്ഡിറ്റ് (RRRKP) എന്ന സംഘടനയും കുറ്റപ്പെടുത്തുന്നത്. പാവപ്പെട്ട കാശ്മീരി ഹിന്ദുക്കളെ ബിജെപി പറഞ്ഞു പറ്റിക്കുകയായിരുന്നു എന്നാണ് ഈ സംഘടനയുടെ ആക്ഷേപം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top