മുസ്‍ലിങ്ങൾ പുതുവർഷം ആഘോഷിക്കരുത്; ഫത്വയുമായി ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത്

മുസ്‍ലിങ്ങൾ പുതുവര്‍ഷ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഫത്വ. ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് ദേശീയ പ്രസിഡൻറ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിയാണ് ഫത്വ ഇറക്കിയത്. പുതുവ‍ർഷാഘോഷം ഇസ്‍ലാമിക പ്രബോധനങ്ങളോടും ചിന്തകളോടും പൊരുത്തപ്പെടുന്നതല്ല. പുതുവര്‍ഷ ആഘോഷത്തിന് പകരം മതപരമായ ചടങ്ങുകളിൽ ശ്രദ്ധിക്കാനാണ് നിർദ്ദേശം.

യുവാക്കളും യുവതികളും പുതുവർഷം ആഘോഷിക്കരുത്. പുതുവർഷം ക്രിസ്ത്യൻ കലണ്ടറിന്‍റെ തുടക്കമാണ്. മതപരമല്ലാത്ത ചടങ്ങുകൾ മുസ്‍ലിങ്ങള്‍ ആഘോഷിക്കരുത്. സൽമാൻ റുഷ്ദിയുടെ ‘ ദ സാത്താനിക് വേഴ്‌സ്’ പുസ്തകം വീണ്ടും വിൽപ്പനയ്ക്ക് എത്തിയതും അദ്ദേഹം വിമർശിച്ചു.

ഇന്ത്യയിലെ നിരോധനം നീക്കുന്നതിന് മുൻപ് പുസ്തകത്തെ എതിര്‍ക്കുന്നവരുമായി ചർച്ച വേണമായിരുന്നു എന്നും ബറേൽവി പറഞ്ഞു. പുസ്തകത്തിനുള്ള നിരോധനം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top