‘ഓൾ ഇന്ത്യ ട്രിപ്പ്’ കുറഞ്ഞ ചിലവിൽ ; 26000 രൂപയുടെ പാക്കേജുമായി ഐആര്‍സിടിസി
ചിലവ് കുറഞ്ഞ രീതിയിൽ ‘ഓൾ ഇന്ത്യ ട്രിപ്പ്’ ഒരുക്കി ഇന്ത്യൻ റെയിൽവേ. കുറഞ്ഞ നിരക്കിൽ കേരളം മുതൽ കശ്മീർ വരെ യാത്ര ചെയ്ത് തിരികെയെത്താനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്. ‘നോര്‍ത്ത് വെസ്റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി’ എന്നാണ് ഐആര്‍സിടിസി പാക്കേജിന്‍റെ പേര്. പന്ത്രണ്ട് രാത്രികളും പതിമൂന്ന് പകലുകളും നീണ്ടുനില്‍ക്കുന്നതാണ് പാക്കേജ്. മൂന്ന് പേര്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന റൂമുകളാണ് താമസത്തിന് ലഭിക്കുക.
26310 രൂപയും കുട്ടികൾ (11 വയസ് വരെ) 24300 രൂപയാണ് ടിക്കറ്റ് നിരക്ക്. മൂന്ന് നേരം ഭക്ഷണമുൾപ്പെടെയാണ് പാക്കേജ്. എസിയില്‍ യാത്ര ചെയ്യാന്‍ കംഫര്‍ട്ട് സീറ്റിന് മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും കുട്ടികള്‍ക്ക് 37,530 രൂപയുമാണ് നിരക്ക്.
നവംബർ 19-ന് ആരംഭിച്ച് ഡിസംബർ ഒന്നിനാണ് യാത്ര അവസാനിക്കുന്നത്. ഭാരത് ഗൗരവ് ട്രെയിനിലെ എസി, സ്ലീപ്പര്‍ ക്ലാസ്സുകളിലാണ് യാത്ര. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നി റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാർക്ക് കയറാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 544 സ്റ്റാന്‍ഡേര്‍ഡ് സീറ്റുകളും 210 കംഫര്‍ട്ട് സീറ്റുകളും ഉള്‍പ്പെടെ ആകെ 754 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐആര്‍സിടിസിയുടെ വെബ്സൈറ്റായ www.irctctourism.com സന്ദര്‍ശിക്കുക
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here