കളമശേരി സ്‌ഫോടനം : സര്‍വ്വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 10 മണിക്കാണ് യോഗം. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷി യോഗം ചേരുക. സ്‌ഫോടനം ഐഇഡി ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ തീവ്രവാദ ആക്രണമാണോ നടന്നതെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്.

സംസ്ഥാന ഏജന്‍സികള്‍ക്കൊപ്പം കേന്ദ്രഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണ് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് പോകുന്നതിനാണ് സര്‍ക്കാറിന്റെ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top