‘നന്നായി പഠിക്കുക’; ഐഐടി പ്രവേശന ഉത്തരവ് നേടിയ ദളിത് വിദ്യാര്‍ഥിക്ക് ചീഫ് ജസ്റ്റിസിന്റെ ആശംസ

സമയപരിധിക്കുള്ളില്‍ ഫീസ് അടക്കാന്‍ കഴിയാതിരുന്ന ദളിത് വിദ്യാര്‍ഥിക്ക് ഐഐടിയില്‍ പ്രവേശനം നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഐഐടി ധന്‍ബാദിനാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ടിറ്റോറ സ്വദേശിയായ അതുലിന് പ്രവേശനം അനുവദിക്കാന്‍ നിർദേശം നല്‍കിയത്. ദരിദ്ര കുടുബത്തില്‍ നിന്നുള്ള അതുല്‍ ജൂണ്‍ 9 നാണ് ഐഇഇ പരീക്ഷാ ഫലം അറിയുന്നത്. ജൂണ്‍ 24 ന് വൈകിട്ട് 5 വരെയായിരുന്നു ഫീസ് അടയ്ക്കുന്നതിന് അനുവദിച്ചിരുന്ന സമയം. ദിവസവേതനക്കാരനായ അതുലിന്റെ പിതാവിന് ഫീസ് തുകയായ 17500 രൂപ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഗ്രാമവാസികളില്‍ നിന്നും കടം വാങ്ങി പണം സംഘടിപ്പിച്ചപ്പോള്‍ ഫീസ് അടയ്ക്കാനുള്ള സമയപരിധി അവസാനിച്ച് മൂന്നു മിനിറ്റ് കഴിഞ്ഞിരുന്നു. ഇതോടെ അഡ്മിഷന്‍ നഷ്ടപ്പെട്ടു.

ഇതോടെയാണ് അതുല്‍ നിയമ വഴി തേടിയത്. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാതെ വന്നോതെടായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അതുലിന് എല്ലാവിധ സഹായവും ഉറപ്പു നല്‍കുകയിരുന്നു. ഒരു വിദ്യാര്‍ഥി സാമ്പത്തിക പ്രതിസന്ധി കൊണ്ട് മാത്രം പഠനം തുടരാന്‍ കഴിയാത്ത സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന്റെ സാമൂഹിക പശ്ചാത്തലവും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഐഐടിയില്‍ തന്നെ പ്രവേശനം നല്‍കണമെന്നും ഉത്തരവിട്ടു. ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

നിലവില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളെ ബാധിക്കാതയുളള ക്രമീകരണം ഒരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി തീരുമാനത്തില്‍ അതുല്‍ നന്ദി അറിയിച്ചപ്പോഴാണ് നന്നായി പഠിക്കണമെന്ന ഉപദേശം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top