കാനില്‍ ഇന്ത്യ ജയിച്ചു; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം; അഭിമാനമായി പായല്‍ കപാഡിയ; തലയുയര്‍ത്തി കനിയും ദിവ്യയും

77ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. ഫെസ്റ്റിവലിന്റെ അവസാന ദിവസം നടന്ന അവാർഡ് ദാന ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം എന്നിവർക്കൊപ്പം വേദിയിലെത്തിയാണ് പായൽ കപാഡിയ പുരസ്കാരം സ്വീകരിച്ചത്. കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്.

ഫ്രാൻസിസ് ഫോർഡ് കൊപ്പോള, പൗലോ സോറൻ്റിനോ, പോൾ ഷ്രാഡർ, യോർഗോസ് ലാന്തിമോസ് എന്നിവരുടെ ചിത്രങ്ങളോട് മത്സരിച്ചാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഈ നേട്ടം കരസ്ഥമാക്കിയത്.

മെയ് 23-നായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. വേൾഡ് പ്രീമിയറിന് ശേഷം എട്ട് മിനുട്ട് ദൈർഘ്യമുള്ള സ്റ്റാൻഡിങ് ഓവേഷൻ ചിത്രത്തിന് ലഭിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top