മന്ത്രി ഓഫീസിനെതിരായ ആരോപണം: പണം നൽകിയിട്ടില്ല; പരസ്പര വിരുദ്ധ മൊഴികളുമായി ഹരിദാസൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ നിന്നും മലക്കം മറിഞ്ഞ് ഹരിദാസൻ. ആരോഗ്യമന്ത്രിയുടെ പി.എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്ന് ഹരിദാസൻ കുറ്റസമ്മത മൊഴി നൽകി. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം.
കന്റോൺമെൻറ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പോലീസ് വ്യക്തമാക്കി.
ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. എന്നാൽ ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ പണം നൽകിയ ആളിനെയോ പണം കൈമാറിയ സ്ഥലമോ ഓർമ്മയില്ലെന്ന് ഹരിദാസൻ പറഞ്ഞിരുന്നു. ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നത്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here