പോക്സോ കേസ് വ്യാജമെന്ന് യെഡിയൂരപ്പ; വീട്ടില്‍ വന്ന സ്ത്രീക്ക് സഹായം ഉറപ്പാക്കിയിരുന്നു; ആരോപണം നിയമപരമായി നേരിടും

ബെംഗളൂരു: അമ്മയോടൊപ്പം സഹായം തേടിയെത്തിയ അതിജീവിതയോട് മോശമായി പെരുമാറിയെന്ന ആരോപണം വ്യാജമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ. കരഞ്ഞുകൊണ്ട്‌ വീട്ടിലെത്തിയ സ്ത്രീയെ സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും യെഡിയൂരപ്പ പ്രതികരിച്ചു. തനിക്കെതിരെയുള്ള കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് പറയാനാകില്ലെന്നും നിയമപരമായി നേരിടുമെന്നും കൂട്ടിച്ചേര്‍ത്തു.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സഹായം ആവശ്യപ്പെട്ട് ഒരു സ്ത്രീ എന്റെ വീട്ടില്‍ വന്നിരുന്നു. എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞ് അവര്‍ കരയുകയായിരുന്നു. അവരുടെ വിഷയം പരിഹരിക്കാന്‍ ഞാന്‍ നേരിട്ട് കമ്മീഷണറെ വിളിച്ച് സഹായിക്കണമെന്ന് പറഞ്ഞിരുന്നു’ യെഡിയൂരപ്പ വ്യക്തമാക്കി.

അതേസമയം ബലാത്സംഗ കേസിലെ അതിജീവിതയായ 17കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മകളുടെ കാര്യത്തില്‍ നീതി തേടിയാണ് യെഡിയൂരപ്പയുടെ വസതിയിലെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബലാത്സംഗത്തിനിരയായോ ഇല്ലയോ എന്ന് പരിശോധിക്കാനാണ് അങ്ങനെ ചെയ്തതെന്നും യെഡിയൂരപ്പ പറഞ്ഞതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് മാപ്പ് പറയുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top