ഫഹദ് ഇല്ല, അല്ലു അര്‍ജുന്‍ മാത്രം; പുഷ്പ 2 ടീസറിന് ഏഴ് മണിക്കൂറിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാര്‍; ഫ്‌ളവര്‍ അല്ല, പുഷ്പ ഫയര്‍ തന്നെ

അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുഷ്പ 2ന്റെ ടീസര്‍ ഇന്നെത്തി. അല്ലുവിന്റെ 42ാം ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ റീലീസ് ചെയ്ത്. ഏഴ് മണിക്കൂര്‍ പിന്നിടുമ്പോള്‍ യൂട്യൂബില്‍ ഒന്നരക്കോടിയിലധികം ആളുകളാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടിരിക്കുന്നത്.

ജാത്ര ആഘോഷത്തോടനുബന്ധിച്ചുള്ള അവതരാത്തിലാണ് അല്ലു അര്‍ജുന്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. എതിരാളികളെ അടിച്ചു നിലംപരിശാക്കി സ്ലോ മോഷനില്‍ നടന്നുവരുന്ന അല്ലു അര്‍ജുന്‍, പുഷ്പ 2 ഒന്നാന്തരം ആക്ഷന്‍ ചിത്രമായിരിക്കും എന്നു തന്നെയാണ് പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കുന്നത്. രണ്ടാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടാകുമെങ്കിലും ഒരുമിനുറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ല.

വരുന്ന ഓഗസ്റ്റ് 15ന് പുഷ്പ 2 തിയറ്ററുകളില്‍ എത്തും. അല്ലു അര്‍ജുന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത 2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തിലേതു പോലെ ഫഹദ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും വില്ലന്‍. നായികയായി രശ്മിക മന്ദാനയും എത്തും. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top