‘പുഷ്പ 2’ ഷൂട്ടിങ്ങിനിടെ ബ്രേക്ക് എടുത്ത് അല്ലു അര്‍ജുന്‍; ആരോഗ്യപ്രശ്‌നം കാരണം ഫൈറ്റ് രംഗങ്ങള്‍ മാറ്റിവച്ചെന്ന് റിപ്പോര്‍ട്ട്

അല്ലു അര്‍ജുന്റെ പുഷ്പ 2 പ്രേക്ഷകര്‍ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. ഓഗസ്റ്റ് 15ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ്പ 2ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തിടെയാണ് വിശാഖപട്ടണത്തില്‍ വച്ച് ചിത്രത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷെഡ്യൂള്‍ ആരംഭിച്ചത്. സ്ഥലത്തെത്തിയ അല്ലുവിന് ആരാധകര്‍ ചേര്‍ന്നൊരുക്കിയ വമ്പന്‍ സ്വീകരണം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ അല്ലു അര്‍ജുന്‍ ഷൂട്ടിങ്ങിനിടെ കുറച്ചുനാള്‍ ബ്രേക്ക് എടുത്ത് ഹൈദരാബാദില്‍ തിരിച്ചെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ചുനാളുകളായി അല്ലു അര്‍ജുന്‍ സുഖമില്ലാതെ ഇരിക്കുകയാണെന്നും അസുഖം ഭേദമാകാന്‍ വിശ്രമം ആവശ്യമാണെന്നുമാണ് അറിയുന്നത്. എന്നാല്‍ പുഷ്പ 2ന്റെ ചിത്രീകരണം മറ്റ് അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം സംവിധായകന്‍ സുകുമാര്‍ തുടരുന്നുണ്ട്. രശ്മിക മന്ദാനയും സെറ്റില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ രണ്ടാം ഭാഗത്തിലും വില്ലനായി എത്തുന്നുണ്ട്.

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതു പോലെ ഗംഭീര ഫൈറ്റ് രംഗങ്ങളോടെയാണ് പുഷ്പയുടെ രണ്ടാംഭാഗം ഒരുങ്ങുന്നത്. എന്നാല്‍ അല്ലുവിന്റെ അസുഖം കാരണം ചില പ്രധാന ഫൈറ്റ് സീക്വന്‍സുകളുടെ ചിത്രീകരണം പിന്നീടത്തേക്കു മാറ്റിവച്ചു. അടുത്ത വാരാന്ത്യത്തോടെ അല്ലു വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top