അല്ലുവിന് ജാമ്യം കിട്ടാൻ കാരണം ഷാരൂഖ് ഖാൻ; ഹൈക്കോടതിയിൽ നടന്ന ട്വിസ്റ്റ് ഇതാണ്

പുഷ്പ 2 എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ്റെ ജാമ്യാപേക്ഷക്കിടയിൽ ചർച്ചയായി ‘റയീസ്’ എന്ന ബോളിവുഡ് സിനിമ. തൻ്റെ കക്ഷിക്ക് വേണ്ടി അല്ലുവിൻ്റെ അഭിഭാഷകനാണ് ഈ ഷാരൂഖ് ചിത്രം തെലങ്കാന ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആദ്യം അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

Also Read: അല്ലു അർജുൻ അറസ്റ്റിൽ; യുവതി മരിച്ച കേസിൽ ശക്തമായ നടപടിയുമായി പോലീസ്

അന്ന് ആരാധകർക്ക് നേരെ ഷാരൂഖ് തൻ്റെ കുപ്പായം വലിച്ചെറിഞ്ഞതാണ് തിക്കും തിരക്കുംഉണ്ടാവാന്‍ കാരണം. അന്നും ഒരാള്‍ മരിച്ചിരുന്നു. ഇവിടെ അല്ലു അർജുൻ വരുന്നുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നു. ആരും ഒന്നും ചെയ്തില്ല. പോലീസ് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയില്ലെന്നും നടൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ആദ്യ സംഭവത്തിൽ ഷാരൂഖ് വസ്ത്രങ്ങൾ വലിച്ചെറിഞ്ഞപ്പോൾ അതു സ്വന്തമാക്കാൻ വേണ്ടിയാണ് തിക്കും തിരക്കും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാദത്തിന് ഒടുവിൽ കോടതി അർജുന് ജാമ്യം അനുവദിക്കുക ആയിരുന്നു. വലിയ ജനപ്രീതിയുള്ള നടൻ ആയതുകൊണ്ട് അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. തുടർന്ന് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

Also Read: അല്ലു അർജുന് ഇടക്കാല ജാമ്യം; നടന്റെ അവകാശം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ഈ മാസം നാലിന് രാത്രി പുഷ്പ 2 പ്രീമിയർ ഷോ നടക്കുന്നതിന് ഇടയിൽ ഉണ്ടായ അപകടത്തിൽ രേവതി (35) എന്ന യുവതി കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്. ഇവരുടെ മകന് ഗുരുതരമായി പരുക്കേറ്റിരുന്നു. പോലീസിനെ വിവരം അറിയിക്കാതെയാണ് നടൻ സ്ഥലത്ത് എത്തിയത് എന്നതാണ് അല്ലുവിനെതിരെ ഉയരുന്ന പ്രധാന ആരോപണം. തുടർന്ന് നടനും തീയേറ്റർ ഉടമകൾക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി നിലവിൽ തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top